Thursday 9 April 2015

ഭാരത്‌ ഗ്യാസ്‌ കൊച്ചി യൂണിറ്റില്‍ പണിമുടക്ക്‌


.കൊച്ചി
ഭാരത്‌ ഗ്യാസിന്റെ കൊച്ചി യൂണിറ്റില്‍ ലോറി ഡ്രൈവര്‍മാരുടെ പണിമുടക്ക്‌. ലോറികളില്‍ ക്ലീനര്‍മാരെ നിയോഗിക്കണമെന്ന ആവശ്യം നടപ്പാക്കാത്തതിനെ തുടര്‍ന്നാണ്‌ ഡ്രൈവര്‍മാര്‍ ഇന്ന്‌ പുലര്‍ച്ചെ മുതല്‍ ലോഡെടുക്കുന്നത്‌ നിര്‍ത്തിയത്‌. ക്ലീനര്‍മാരില്ലാത്ത ലോറികളില്‍ പാചകവാതലോഡ്‌ അനുവദിക്കില്ലെന്ന്‌ എണ്ണക്കമ്പനികള്‍ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു.
ഇതേ തുടര്‍ന്ന്‌ ലോറി ഉടമകള്‍ ചില താല്‍കാലിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ്‌ ഇപ്പോള്‍ ഡ്രൈവര്‍മാര്‍ രംഗത്തെത്തിയത്‌. സമരം തുടരുന്നത്‌ കോട്ടയം മുതല്‍ വയനാട്‌ വരെയുള്ള ഒന്‍പത്‌ ജില്ലകളിലെ പാചകവാതക വിതരണത്തെ ബാധിക്കും. ദിവസേന 120 ലോഡാണ്‌ കൊച്ചി യൂണിറ്റില്‍ നിന്ന്‌ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ അയയ്‌ക്കുന്നത്‌.

ഗണേഷ്‌കുമാറിനെതിരെ ഇബ്രാഹിംകുഞ്ഞ്‌ വക്കീല്‍ നോട്ടീസ്‌ അയച്ചു


കൊച്ചി : അപകീര്‍ത്തികരമായ പ്രസ്‌താവന നടത്തിയതിന്‌ കെ.ബി. ഗണേഷ്‌കുമാര്‍എം.എല്‍.എ.ക്കെതിരെ പൊതുമരാമത്ത്‌വകുപ്പ്‌ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ പ്രമുഖഅഭിഭാഷകനായ ബി. രാമന്‍ പിള്ളമുഖേന 5 കോടിരൂപ നഷ്‌ടപരിഹാരംആവശ്യപ്പെട്ട്‌വക്കീല്‍ നോട്ടീസ്‌ അയച്ചു. കഴിഞ്ഞ മാസം 30-ാം തീയതിലോകായുക്തയക്ക്‌മുന്നില്‍ഒരുകേസില്‍സാക്ഷിയായിഹാജരായതിനു ശേഷം ടെലിവിഷന്‍ ചാനലുകള്‍ക്കുംമറ്റു മാധ്യമങ്ങള്‍ക്കും നല്‍കിയഅഭിമുഖത്തില്‍ പൊതുമരാമത്ത്‌ മന്ത്രിക്കെതിരെഅടിസ്ഥാനരഹിതവുംകൃത്യതയില്ലാത്തതും അപമാനകരവുമായആരോപണങ്ങള്‍ നടത്തിയതിനെതിരെയാണ്‌ നോട്ടീസ്‌. ചപലവും നിരുത്തരവാദപരവുമായആരോപണങ്ങള്‍ ഉന്നയിച്ച്‌ഗൂഢലക്ഷ്യത്തോടെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച്‌ നടത്തിയആരോപണങ്ങള്‍ പൊതുമരാമത്ത്‌ മന്ത്രിക്ക്‌ പൊതുജനങ്ങള്‍ക്കിടയിലുംസമൂഹത്തിലും ഉള്ള മതിപ്പുംസല്‍പ്പേരും നശിപ്പിക്കാന്‍ മനപൂര്‍വം നടത്തിയതാണെന്ന്‌ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഉദ്ധരിച്ച്‌ വക്കീല്‍ നോട്ടീസില്‍ആരോപിക്കുന്നു.വി.കെ. ഇബ്രാഹിംകുഞ്ഞ്‌കടന്നു വന്ന വഴികള്‍ വ്യക്തമായി പ്രതിപാദിക്കുന്ന വക്കീല്‍ നോട്ടീസില്‍അദ്ദേഹംചെയ്‌തജോലികളുംവ്യവസായസംരംഭങ്ങളുംവ്യക്തമായികാണിക്കുന്നുണ്ട്‌. മക്കളുടെജോലികളുംവ്യവസായസംരംഭങ്ങളുംവ്യക്തമാക്കിയിട്ടുണ്ട്‌. 2001 മുതല്‍എം.എല്‍.എ.യും രണ്ട്‌ പ്രാവശ്യം മന്ത്രിയുമായ ഇബ്രാഹിംകുഞ്ഞ്‌വളരെചെറുപ്പംമുതല്‍രാഷ്‌ട്രീയ സാമൂഹ്യ പൊതുപ്രവര്‍ത്തനങ്ങളില്‍സജീവമാണ്‌. അദ്ദേഹത്തിന്റെ പ്രശസ്‌തിക്ക്‌കളങ്കംഏല്‍പ്പിക്കാന്‍ ഉദ്ദേശിച്ച്‌കൊണ്ട്‌ മന:പ്പൂര്‍വ്വം നടത്തിയആരോപണം നിരുപാധികം പിന്‍വലിച്ച്‌ ഖേദം പ്രകടിപ്പിക്കണമെന്നാണ്‌ നോട്ടീസില്‍ആവശ്യപ്പെട്ടിരിക്കുന്നത്‌

സഹൃദയ കാര്‍ഷിക, ഭക്ഷ്യമേള

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ വെല്‍ഫെ യര്‍ സര്‍വീസസിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി നബാര്‍ഡ്‌, കാരിത്താസ്‌ ഇന്ത്യ, കോക്കനട്ട്‌ ഡവലപ്‌മെന്റ്‌ ബോര്‍ഡ്‌, സംസ്‌ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ തുടങ്ങി യവരുടെ സഹകരണത്തോടെ ആറു മേലകളില്‍ സഹൃദയ അഗ്രി ഫുഡ്‌ എക്‌സ്‌പോ- കാര്‍ഷിക, ഭക്ഷ്യമേളകള്‍ സംഘടിപ്പിക്കുന്നു. വൈറ്റില പൊന്നുരുന്നി സഹൃദയ കാമ്പ സില്‍ നടത്തുന്ന എറണാകുളം മേലാതല ത്രിദിന കാര്‍ഷിക,ഭക്ഷ്യമേളയ്‌ക്ക്‌ ഇന്ന്‌ തുടക്കമാകും. സഹൃദയ സ്വയംസഹായസംഘങ്ങളുടെ നേതൃത്വത്തില്‍ രാവിലെ 9.45 ന്‌ ആരംഭിക്കുന്ന റാലി കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ്‌ കമ്മീഷണര്‍ വി. എന്‍. മുഹമ്മദ്‌ റഫീക്ക്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. മേയര്‍ ടോണി ചമ്മണി കാര്‍ഷികപ്രദര്‍ശനത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും. മാര്‍ സെബാസ്‌റ്റിയന്‍ എടയന്ത്രത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം മന്ത്രി കെ. ബാബു ഉദ്‌ഘാടനം ചെയ്യും. ഇന്‍ഷുറന്‍സ്‌ ക്ലയിം വിതരണം ബന്നി ബഹനാന്‍ എം.എല്‍.എയും മികച്ച കര്‍ഷകസംഘത്തിനുള്ള അവാര്‍ഡ്‌ വിതര ണം നബാര്‍ഡ്‌ അസി. ജനറല്‍ മാനേജര്‍ വി. മോഹനനും സ്വയംതൊഴില്‍ വായ്‌പയു ടെ വിതരണം ഫെഡറല്‍ ബാങ്ക്‌ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍.വി. സണ്ണിയും നിര്‍ വഹിക്കും. കോക്കനട്ട്‌ ഡവലപ്‌മെന്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ടി. കെ. ജോസ്‌ ഐ. എ. എസ്‌. മു്യപ്രഭാഷണം നടത്തും. 2.30ന്‌ നടത്തുന്ന ജൈവകൃഷി സെമിനാര്‍ മന്ത്രി പി. കെ. ജയലക്ഷ്‌മി ഉദ്‌ഘാടനം ചെയ്യും.
12ന്‌ വൈകിട്ട്‌ ഫാ. അലക്‌സ്‌ കാട്ടേഴത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം പ്രൊഫ. കെ.വി. തോമസ്‌ എം.പി ഉദ്‌ഘാടനം ചെയ്യും. വീട്ടുവളപ്പിലെ മികച്ച കൃഷിത്തോട്ടങ്ങള്‍ക്കുള്ള പുരസ്‌കാരവിതരണം കൊച്ചി ഷിപ്പ്‌യാര്‍ ഡ്‌ ജനറല്‍ മാനേജര്‍ എം. ഡി. വര്‍ഗീസും മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡു കളുടെ വിതരണം ഡപ്യൂട്ടി മേയര്‍ ബി. ഭദ്രയും കാന്‍സര്‍ കെയര്‍ പോളിസി കാര്‍ഡ്‌ വിതരണം ലിസി ഹോസ്‌പിറ്റല്‍ ഡയറക്‌ടര്‍ ഫാ. തോമസ്‌ വൈക്കത്തുപറമ്പിലും നിര്‍വഹിക്കും. ചേര്‍ത്തല, കാലടി, വൈക്കം, അങ്കമാലി, പറവൂര്‍ എന്നിവിടങ്ങളിലും ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ കാര്‍ഷികമേളകള്‍ സംഘടിപ്പി ക്കുമെന്ന്‌ സഹൃദയ ഡയറക്‌ടര്‍ ഫാ. പോള്‍ ചെറു പിള്ളി പത്രസമ്മേളനത്തില്‍ അറിയിച്ചു.

വിഷുവിന്‌ വിഷമില്ലാത്ത പച്ചക്കറി


കൊച്ചി: വിഷു ആഘോഷങ്ങളോടനുബന്ധിച്ച്‌ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നാടന്‍ പച്ചക്കറികളുടെയും രാസവളങ്ങള്‍ പ്രയോഗിക്കാത്ത നൂറില്‍ പരം മാമ്പഴങ്ങളുടെയും ചക്കകളുടെയും പ്രദര്‍ശനവും വില്‍പ്പനയും സംഘടിപ്പിക്കുന്നു. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കര്‍ഷക കൂട്ടായ്‌മയാണ്‌ സംഘാടകര്‍. നാളെ മുതല്‍ മെയ്‌ രണ്ടു വരെ രാവിലെ 11 മുതല്‍ വൈകിട്ട്‌ 7 വരെയാണ്‌ പ്രദര്‍ശനം. മേള നാളെ രാവിലെ 11ന്‌ ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ ഉദ്‌ഘാടനം ചെയ്യും. വിവിധയിനം കായകളും 63ല്‍ പരം നാടന്‍ പച്ചക്കറികളും അപൂര്‍വയിനം പഴങ്ങളും വില്‍പ്പനക്കുണ്ടാവും. ചക്കയുടെ വിവിധ ഇനങ്ങളായ താമര ചക്ക, തേങ്ങാ ചക്ക, കണിച്ചക്ക, തേന്‍വരിക്ക എന്നിവയുടെയും പ്രദര്‍ശനവും വില്‍പ്പനയുമുണ്ടാവും. വിദഗ്‌ദര്‍ തയ്യാറാക്കുന്ന ചക്ക കൊണ്ടുള്ള പ്രഥമന്‍, ചക്ക മടല്‍കൊണ്ടുള്ള കൊക്കുവട, ചക്കവരട്ടി, ചക്ക അട, ചക്ക എരിശേരി, മാമ്പഴ പ്രഥമന്‍, മാമ്പഴം വരട്ടിയത്‌ തുടങ്ങിയവ ചെറിയ നിരക്കില്‍ ലഭ്യമാക്കും. വിഷുവിന്‌ ചക്ക പായസവും മാമ്പഴ പായസവും മുന്‍കൂട്ടി ബുക്ക്‌ ചെയ്യാനുള്ള അവസരവുമുണ്ട്‌. നാളികേരം ഉള്‍പ്പെടെയുള്ള 63 ഇനം പച്ചക്കറികള്‍ അടങ്ങിയ കിറ്റ്‌ ഒരു കിലോയ്‌ക്ക്‌ 28 രൂപ നിരക്കിലും ഇവിടെ വാങ്ങാനാവും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 82899 33607, 94474 48577 നമ്പറുകളില്‍ ബന്ധപ്പെടാം. ലാസര്‍ ഉണ്ണി, ടിന്‍സണ്‍ ജോര്‍ജ്ജ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

മേരു ക്യാബ്‌ സര്‍വീസ്‌ കൊച്ചിയില്‍ തുടക്കമായി



കൊച്ചി : ഇന്ത്യയിലെ മുന്‍നിര ക്യാബ്‌ സര്‍വീസായ, മേരു ക്യാബ്‌ കൊച്ചിയില്‍ സര്‍വീസ്‌ ആരംഭിച്ചു. മേരു ഫ്‌ളെക്‌സി, മേരു ജീനി സര്‍വീസുകളാണ്‌ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്‌. മേരു ക്യാബിന്റെ സേവനം കേരളത്തിലെ മറ്റു നഗരങ്ങളിലേയ്‌ക്കു കൂടി ഉടന്‍ വ്യാപിപ്പിക്കും.
15000-ല്‍ പരം കാറുകളുടെ ഫ്‌ളീറ്റും അഞ്ചു ദശലക്ഷം യാത്രക്കാരും ഉള്ള മേരു ക്യാബ്‌സിന്‌ ഇന്ത്യയിലെ 21 നഗരങ്ങളില്‍ സാന്നിധ്യം ഉണ്ട്‌.
പുതുപുത്തന്‍ എയര്‍കണ്ടീഷന്‍ഡ്‌ സെഡാനുകളുടെയും ഹാച്ച്‌ ബാക്കുകളുടേയും ഒരു വലിയ ഫ്‌ളീറ്റു തന്നെ കൊച്ചിയില്‍ ഒരുക്കിയിട്ടുണ്ട്‌.
പോയിന്റ്‌-ടു-പോയിന്റ്‌ സേവനം, മള്‍ട്ടി സ്റ്റോപ്പ്‌ ഇന്റര്‍സിറ്റി സര്‍വീസുകള്‍ യഥാര്‍ത്ഥ ഉപയോഗത്തിനു മാത്രം പണം. 50 കാറുകളുടെ വലിയ ഫ്‌ളീറ്റ്‌. കൊച്ചിയെ സേവിക്കാന്‍ മേരു തയ്യാര്‍. മേരു ഫ്‌ളെക്‌സിക്ക്‌ കിലോമീറ്ററിന്‌ 14 രൂപയും ജീനിക്ക്‌ 12 രൂപയുമാണ്‌ നിരക്ക്‌.
റേഡിയോ ടാക്‌സി വിഭാഗത്തില്‍ കേരളം ശക്തമായ വിപണിയാണെന്ന്‌ മേരു ക്യാബ്‌സ്‌ സിഒഒ പ്രേം കള്ളിയത്ത്‌ പറഞ്ഞു. താങ്ങാവുന്ന നിരക്കുകളും സുരക്ഷിത യാത്രയും കാര്യക്ഷമമായ സേവനവും മേരു ക്യാബ്‌സ്‌ നല്‍കുന്ന ഉറപ്പാണെന്ന്‌ അദ്ദേഹം പറഞ്ഞു.
മേരു ഫ്‌ളെക്‌സിക്കും മേരു ജീനിക്കും യഥാക്രമം സെഡാന്‍, ഹാച്ച്‌ബാക്ക്‌ എസി കാറുകളാണ്‌ മേരു അവതരിപ്പിക്കുന്നത്‌. കൊച്ചിയില്‍ 50 കാറുകളുടെ ഫ്‌ളീറ്റില്‍ മേരുവിന്റെ ഈ രണ്ട്‌ ബ്രാന്‍ഡുകളും ലഭ്യമാണ്‌. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ നമ്പര്‍ 4422442. ംംം.ാലൃൗരമയ.െരീാ എന്ന വെബ്‌സൈറ്റിലും ബുക്ക്‌ ചെയ്യാം. വണ്‍ ടച്ച്‌ ബുക്കിംഗ്‌, ക്യാബ്‌ ട്രാക്കിംഗ്‌, 7 ദിവസം വരെ മുന്‍കൂര്‍ കണ്‍ഫേംഡ്‌ ബുക്കിംഗ്‌, ഇന്ത്യയിലെ ആദ്യത്തെ ക്യാബ്‌-വാലറ്റ്‌ എന്നിവയാണ്‌ മറ്റ്‌ സവിശേഷതകള്‍

കൈവെട്ടുകേസ്‌ വിധി 23ന്‌


കൊച്ചി: തൊടുപുഴ ന്യുമാന്‍ കോളജ്‌ അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ പ്രത്യേക എന്‍.ഐ.എ കോടതിയുടെ വിധി ഈ മാസം 23നുണ്ടാകും. കേസില്‍ രഹസ്യ വിചാരണ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം വിധി പറയേണ്ടിയിരുന്നതാണ്‌. കേസില്‍ ആകെ 33 പ്രതികളാണുള്ളത്‌.
ഗൂഢാലോചന, അന്യമായി സംഘം ചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍, ആയുധ നിയമം, സ്‌ഫോടക വസ്‌തു നിയമം തുടങ്ങിയ കുറ്റങ്ങളാണ്‌ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌. 2010 ജൂലൈ നാലിനാണ്‌ സംഭവം ഉണ്ടായത്‌.
കോളജിലെ സെമസ്റ്റര്‍ പരീക്ഷയ്‌ക്ക്‌ ചോദ്യപേപ്പര്‍ തയ്യാറാക്കിയ പ്രൊഫ.ജോസഫ്‌ പ്രവാചക നിന്ദ നടത്തുന്ന വിധത്തിലുള്ള ചോദ്യം ഉള്‍പ്പെടുത്തിയെന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം. മൂവാറ്റുപുഴയിലെ വീടിനു സമീപത്തുവച്ചാണ്‌ ജോസഫ്‌ ആക്രമണത്തിന്‌ ഇരയായത്‌.